2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പ്രവാസി ശരിക്കും ആരാണ്‌..എന്താണ്..?ഒരന്യൊഷണം..!!





പ്രവാസി ശരിക്കും ആരാണ്‌..എന്താണ്..?  അതേ....ഒരന്യൊഷണം വേണമെന്ന് എനിക്ക് തോന്നി..ഞാനടക്കം പലരും പലവട്ടം അതിന്റെ അര്‍ഥം അന്യൊഷിച്ച്‌ നടന്നു..പലതും പറഞ്ഞു..എഴുതി..ഞാന്‍ പറഞ്ഞത് വാസം നഷ്ടപെട്ടവന്‍ പ്രവാസി..എന്നാണ്..ഒരര്‍ഥത്തില്‍ അത്‌ ശരീയും ആണ് തെറ്റും ആണ് എന്ന് പറയേണ്ടി വരും..അപ്പോള്‍ ശരിക്കും ആര് എന്ത്‌ ആണ് പ്രവാസി..? നമുക്ക്‌ ഒന്ന്‌ കണ്ടെത്താന്‍ ശ്രമിക്കാം.അല്ലേ..നിങ്ങളുടെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തണം..
സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ "പ്രവാസം" എന്നും പറയുന്നു.ഒട്ടനവധി മലയാളികൾ ജോലി ആവശ്യങ്ങൾക്കായും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും, ഇന്ത്യയ്ക്കകത്തും, പുറത്തുമായി പ്രവാസജീവിതം നയിക്കുന്നുണ്ട്. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മേഖല ഗൾഫ് രാജ്യങ്ങളാണ്..

അതില്‍ എന്നെപോലെ ഭൂരിഭാഗം പേരും യു എ ഈ ലും, സൌദി അറേബ്യായിലും ആണെന്ന് എടുത്ത്‌ പറയട്ടെ...ശരിയാണ് അല്ലേ.? അതാണ് ശരിക്കും പ്രവാസി...എന്നെപോലെ പാവം പാവം പ്രവാസി...!!





ഓണം -മലയാളിയുടെ സ്വന്തം ആഘോഷമായ പോന്നോണം.






മലയാളിയുടെ സ്വന്തം ആഘോഷമായ പോന്നോണം.പൊന്നിന്‍ ചീങ്ങ മാസത്തിലെ അത്തം
നക്ഷത്രം മുതല്‍ പത്തിന്‌ എത്തുന്ന പൊന്നോണം.ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യ൦.ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌തന്നെ.

 അസുരരാജാവുംവിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്നവാക്കിനർത്ഥം'വലിയത്യാഗം'ചെയ്‌തവൻഎന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം.അളവുകോലാക്കി.ആദ്യത്തെരണ്ടടിക്കുതന്നെ സ്വർഗ്ഗവുംഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
പ്രാദേശിക ആഘോഷങ്ങ
അത്തച്ചമയം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ്‌ അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961ൽ കേരളാ ഗവൺമെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
അനുഷ്ഠാന കലകൾ
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണുള്ളത്‌.
ഓണക്കളികൾ
ആട്ടക്കളം കുത്തൽ. കൈകൊട്ടിക്കളി,പുലിക്കളി,ഓണത്തല്ല്,ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)‌,ഓണംകളി,ഓച്ചിറക്കളി,കമ്പിത്തായം കളി,ഭാരക്കളി,ആറന്മുള വള്ളംകളി,തലപന്തു കളി,കിളിത്തട്ടുകളി,സുന്ദരിക്ക് പൊട്ട്കുത്ത് തുടങ്ങി അങ്ങിനെ എന്തെല്ലാം കളികള്‍..
ഓണസദ്യ
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും,ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ,നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയുംപ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇലവയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേപച്ചമോര്‌ നിർബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
വായില്‍ വെള്ളംഊറുന്നു അല്ലേ..കൂട്ടുകാരെ..ഈ പാവം പ്രവാസിക്കും..
കൊതിയൊടുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓണസദ്യ ആണ് മനസ്സില്‍..
എല്ലാ എന്റെ നല്ല കൂട്ടുകാര്‍ക്കും എല്ലാ ആഘോഷങ്ങളോട്കൂടിയ
പോന്നോണം ആശംസകള്‍ നേരുന്നു ഈ പാവം പാവം പ്രവാസി..!!!